പൂനൂര്‍പ്പുഴ സംരക്ഷിക്കണം

കോഴിക്കോട്: പൂനൂര്‍പ്പുഴ ഭിത്തി കെട്ടി സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.എം. തണ്ണീര്‍പന്തല്‍ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. കൊയമ്പാലില്‍ പ്രദേശം മുതല്‍ എടാമണ്ണില്‍താഴം വരെയും തണ്ണീര്‍പന്തലിനടുത്ത് പാല്‍മണ്ണില്‍ ഭാഗത്തും പുഴവക്കിടിഞ്ഞ് സമീപവീടുകള്‍ക്ക് കേടുപാട് സംഭവിക്കാവുന്ന സ്ഥിതിയാണ് ഇപ്പോള്‍. ഇതിന് പരിഹാരം കാണണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ടീമിന് സ്വീകരണം നല്‍കി.

ബാലുശേരി; ബ്ലോക്ക് പൈക്ക് സ്‌പോര്‍ട്‌സില്‍ ഓവറോള്‍ രണ്ടാംസ്ഥാനം നേടിയ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ടീമിന് സ്വീകരണം നല്‍കി. വിജയികള്‍ക്ക് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷൈനി മെഡലും ഉപഹാരങ്ങളും നല്‍കി. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രബിദ നീലഞ്ചേരി, ഷീബ വിജയന്‍, പൂനൂര്‍ ഗവണ്‍മെന്റ് എച്ച്എസ് പ്രിന്‍സിപ്പല്‍ റെനി ജോര്‍ജ് പ്രസംഗിച്ചു.

പൂനൂര്‍ പുഴയില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടിയെടുക്കും

കോഴിക്കോട്: പൂനൂര്‍ പുഴയില്‍ മനുഷ്യമാലിന്യം തള്ളിയവര്‍ക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. മാസങ്ങള്‍ക്ക് മുമ്പ് അര്‍ധരാത്രിയില്‍ ഏഴുലോഡ് മലമാണ് പുഴയില്‍ തള്ളിയത്. നിരവധി കുടിവെള്ള പദ്ധതിക്കായി ആശ്രയിക്കുന്നപുഴയില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ഏറെ തവണ പരാതി നല്‍കിയിട്ടും ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും നടപടിയുണ്ടായില്ല. ലോഡുതള്ളിയവര്‍ക്കെതിരെ നടപടിയെടുത്ത ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കൊല്ലത്തേയ്ക്ക് സ്ഥലം മാറ്റുകയാണുണ്ടായതെന്ന് യോഗത്തില്‍ സംസാരിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ പറഞ്ഞു.