പൂനൂര്‍ പുഴയില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടിയെടുക്കും

കോഴിക്കോട്: പൂനൂര്‍ പുഴയില്‍ മനുഷ്യമാലിന്യം തള്ളിയവര്‍ക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. മാസങ്ങള്‍ക്ക് മുമ്പ് അര്‍ധരാത്രിയില്‍ ഏഴുലോഡ് മലമാണ് പുഴയില്‍ തള്ളിയത്. നിരവധി കുടിവെള്ള പദ്ധതിക്കായി ആശ്രയിക്കുന്നപുഴയില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ഏറെ തവണ പരാതി നല്‍കിയിട്ടും ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും നടപടിയുണ്ടായില്ല. ലോഡുതള്ളിയവര്‍ക്കെതിരെ നടപടിയെടുത്ത ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കൊല്ലത്തേയ്ക്ക് സ്ഥലം മാറ്റുകയാണുണ്ടായതെന്ന് യോഗത്തില്‍ സംസാരിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ പറഞ്ഞു.